കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ മൂന്ന് പേരെ വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ കുമ്പളം ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. ......
എറണാകുളം : 94.032 ഗ്രാം MDMA യും ആയി യുവാവും സുഹൃത്ത് ആയ യുവതിയും എക്സ്സൈസ് പിടിയിൽ.29-07.2026 തീയതി ആയ ഇന്നേ ദിവസം എറണാകുളം എക്സ്സൈസ് ഇൻസ്പെക്ടർ അഭിരാജ്. ആർ പാർട്ടിയും കൂടി എറണാകുളം സൗത്ത് ഭാഗത്തുള്ള QUEE HOTEL INN എന്ന സ്ഥാപനത്തിന്റെ റൂമിൽ നിന്നും. ......
കൊച്ചി : ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്സിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇറക്കിയ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 31.99 ലക്ഷം രൂപയിലാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 58 കേസുകളിലായി 62 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം.
ഡൽഹി പോലീസ് ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സുപ്രീംകോടതിയുടെ നിർദേശങ്ങളും നിലവിലുള്ള എഫ്.ഐ.ആറുകളുടെ വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കേസുകളിൽ തുടർനടപടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അധ്യക്ഷത വഹിക്കും. ......
ഗുരുഗ്രാം: സാംസങിന്റെ എട്ടാം തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോണുകളായ ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രാ, ഗാലക്സി ഇസഡ് ഫോൾഡ്8, ഗാലക്സി ഇസഡ് ഫ്ലിപ്പ്8 എന്നിവ ഇന്ത്യയിൽ റെക്കോർഡ് പ്രീ-ഓർഡർ നേടി. ജൂലൈ 22-ന് അവതരിപ്പിച്ച ഫോണുകൾക്ക് വെറും 72 മണിക്കൂറിനുള്ളിൽ 2.71 ലക്ഷത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ......
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' പരിപാടിക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ചെലവഴിച്ചത് 91.35 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ. ബോളിവുഡ് താരം, മോഡൽ, ദീർഘദൂര ഓട്ടക്കാരൻ മിലിന്ദ് സോമൻ പങ്കെടുത്ത പരിപാടിക്കായാണ് ഈ തുക വിനിയോഗിച്ചത്.
അതേസമയം, പരിപാടിയിൽ പങ്കെടുത്ത മിലിന്ദ് സോമന് പ്രതിഫലമായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 22-ന് ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ 20 കിലോമീറ്റർ ദൂരത്തിലാണ് 'ഹിൽ ഹൈവേ റൺ' സംഘടിപ്പിച്ചത്. ......